ജിദ്ദ (www.evisionnews.co): ജിദ്ദ സെന്‍ട്രല്‍ കെഎംസിസി ചാര്‍ട്ടര്‍ ചെയ്ത സഊദി എയര്‍ എയര്‍ലൈന്‍സിന്റെ ഒന്നാം ജംബോ വിമാനം പുലര്‍ച്ചെ 4.30ന് ജിദ്ദ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കരിപ്പൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്് ലക്ഷ്യമാക്കി പറന്നുയര്‍ന്നു. രണ്ടാം ജംബോ വിമാനം രാവിലെ ഏഴിന് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെട്ടു. 230 യാത്രക്കാരെ വഹിച്ച് പുറപ്പെടുന്ന ഓരോ വിമാനത്തിലും രോഗികള്‍, ഗര്‍ഭിണികള്‍, തൊഴില്‍ നഷ്ടമായവര്‍ തുടങ്ങി അടിയന്തിരമായി നാടണയേണ്ടവരെയാണ് പരിഗണിച്ചിട്ടുള്ളത്. സൗജന്യ നിരക്കില്‍ യാത്ര അര്‍ഹിക്കുന്ന നിര്‍ധനരായ ആളുകളും കെഎംസിസിയുടെ ചെലവില്‍ സ്വദേശത്തെത്തും.
Post a Comment
0 Comments