Type Here to Get Search Results !

Bottom Ad

ജില്ലാ സെക്രട്ടറിയുടെ കുടുംബാധിപത്യം: ചൗക്കിയില്‍ ഐഎന്‍എല്ലില്‍ കൂട്ടരാജി


കാസര്‍കോട് (www.evisionnews.co): ഐഎന്‍എല്‍ ജില്ലാ സെക്രട്ടറിയുടെ സ്വന്തം തട്ടകമായ ചൗക്കി ശാഖയില്‍ നിന്നും ഇരുപതോളം പ്രവര്‍ത്തകര്‍ രാജിവെച്ചു. ഇതിന് മുന്നോടിയായി സംഘടനാ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും പ്രവര്‍ത്തകര്‍ അംഗത്വം പിന്‍വലിച്ചു. പാര്‍ട്ടിയിലും സംഘടനയിലും ജില്ലാ സെക്രട്ടറിയുടെ കുടുംബാധിപത്യവും കുടുംബ വാഴ്ചയിലും പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ രാജി കാരണമായി പറയുന്നത്. 

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും ജില്ലാ സെക്രട്ടറിയുടെ സഹോദരങ്ങള്‍ ഇല്ലാക്കഥകള്‍ ഉണ്ടാക്കി വ്യാപകമായ കള്ളപ്രചാരണങ്ങളാണ് അഴിച്ചുവിടുന്നത്. ഇതിനെ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തപ്പോള്‍ വധഭീഷണിയും വീട്ടുകാരെയും മറ്റും അറപ്പുളവാക്കുന്ന തെറിയഭിഷേകവും നടത്തിയിട്ടും പാര്‍ട്ടിയില്‍ പരാതി ഉന്നയിച്ചിട്ടും അവര്‍ക്കെതിരെ നടപടി എടുക്കാനോ നേതൃത്വത്തിന് സാധിച്ചിട്ടില്ല.

ഏറ്റവും അവസാനമായി രണ്ടു സജീവ ഐഎംസിസി പ്രവര്‍ത്തകര്‍ ദുബൈയില്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് എത്തിപ്പെടാന്‍ കമ്മിറ്റിയോട് യാത്ര സഹായത്തിന് അഭ്യര്‍ത്ഥിച്ചപ്പോള്‍ ആദ്യം ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റില്‍ നാട്ടിലേക്കെത്താന്‍ സൗകര്യം ചെയ്യാമെന്ന് അറിയിച്ചെങ്കിലും പിന്നീട് ചോദിക്കുമ്പോള്‍ എല്ലാം കൈമലര്‍ത്തുകയിരുന്നു.

തുടര്‍ന്ന് കെഎംസിസിയുമായി ബന്ധപ്പെടുകയും കെഎംസിസിയുടെ ചാര്‍ട്ടെഡ് ഫ്‌ളൈറ്റാണ് പ്രവര്‍ത്തകര്‍ക്ക് നാടണയാന്‍ തുണയായത്. എന്നാല്‍ കെഎംസിസിയുടെ ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റില്‍ വരുന്നത്തിനാല്‍ യാത്ര തടസപ്പെടുത്താനും ശ്രമം നടത്തി. അതും വിഫലമായപ്പോള്‍ സ്വര്‍ണ കരിയര്‍മാരാണ് അവര്‍ നാട്ടിലെത്തിയതെന്നും പ്രചാരണം നടത്തി. രാഷ്ട്രീയം കുടുംബാധിപത്യ നിലപാടായി കൊണ്ട് നടക്കുന്നതിലും സ്വന്തം പ്രവര്‍ത്തകരെ തന്നെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് ഒരു താക്കിതാണ് ഇതെന്നും രാജിവെച്ചവര്‍ ആരോപിക്കുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad