Type Here to Get Search Results !

Bottom Ad

എയിംസ് കാസര്‍കോടിന് വേണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ബ്ലേക്ക് പഞ്ചായത്ത് പ്രമേയം


കാസര്‍കോട് (www.evisionnews.co): ആരോഗ്യ മേഖലയില്‍ പ്രതീക്ഷയായ എയിംസ് കാസര്‍കോട് ജില്ലക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ പ്രമേയം പാസാക്കി. സ്ഥിരം സമിതി ചെയര്‍മാന്‍ ടി.ഡി കബീര്‍ പഅവതതിപ്പിച്ച പ്രമേയത്തെ എ.എസ് അഹമ്മദ് മാന്യ പിന്തുണച്ചു. 

കോവിസ് 19 പടര്‍ന്ന വര്‍ത്തമാനകാല സാഹചര്യം ഉന്നതമായ ആരോഗ്യ സംവിധാനം ജില്ലയില്‍ നിലവില്‍ വരേണ്ടതിന്റെ അനിവാര്യത എത്രത്തോളമെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട്. വിദഗ്ദ ചികില്‍സക്കായി ജില്ലക്കാര്‍ ഏറെയും ഓടിയണയുന്ന മംഗലപുരത്തിന്റെ അതിര്‍ത്തി അടച്ചതിന്റെ ഭീകരാവസ്ഥയും നിരവധി ജീവന്‍ ചികിത്സ കിട്ടാതെ പൊലിയേണ്ടി വന്നതും നമ്മള്‍ കാണേണ്ടി വന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സ് (അ.ക.ക.ങ.ട) സെന്റര്‍ സ്ഥാപിക്കാന്‍ ഏറ്റവും അര്‍ഹതപ്പെട്ട ഇടം കാസര്‍കോട് ജില്ലയാണ്. ഇക്കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറു കളുടെ ഇടപെടല്‍ ഉണ്ടാകണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പ്രസിഡന്റ് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഹലീമ ഷിനൂന്‍, ആയിഷ സഹദുള്ള, മല്ലിക ടീച്ചര്‍, മോഹനന്‍, സത്യ ശങ്കരഭട്ട്, താഹിറ താജുദ്ധീന്‍, ഖദീജ മഹ്്മൂദ്, അവിനാഷ് റൈ, താഹിറ യൂസഫ് സംബന്ധിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad