കേരളം (www.evisionnews.co): മുഖ്യമന്ത്രി പിണറായി വിജയന്റെയും കമല വിജയന്റെയും മകള്‍ വീണ തൈക്കണ്ടിയിലും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പിഎ മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. ഐ.ടി കമ്പനി ഡയറക്ടറാണ് വീണ. 2009ല്‍ കോഴിക്കോട് ലോക്സഭാ സീറ്റില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മുഹമ്മദ് റിയാസ് മത്സരിച്ചിരുന്നു. ഈമാസം 15ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങില്‍ ലളിതമായായിരിക്കും വിവാഹമെന്നാണ് അറിയുന്നത്. ഇരുവരും മുന്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു.
Post a Comment
0 Comments