കാസര്‍കോട് (www.evisionnews.co): ബംഗളൂരുവില്‍ നിന്നെത്തി ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ദിരാനഗര്‍ പൊടിപ്പള്ളം സ്വദേശിയായ 50 കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് ചെങ്കള ഇകെ നായനാര്‍ ആസ്പത്രിയിലെ ഡോക്ടറും നഴ്സുമാരും ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു.
മൂന്നു ദിവസം മുമ്പാണ് 50കാരന്‍ ബംഗളൂരുവില്‍ നിന്ന് നാട്ടിലെത്തിയത്. ന്യൂമോണിയ ലക്ഷണം കണ്ടതിനെ അന്നു തന്നെ നായനാര്‍ ആസ്പത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തൊട്ടുപിന്നാലെ സ്രവം പരിശോധിക്കുകയും ഇന്നുച്ചയോടെ കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറും നഴ്സുമാരും ക്വാറന്റീനില്‍ പ്രവേശിക്കുകയായിരുന്നു.
Post a Comment
0 Comments