Type Here to Get Search Results !

Bottom Ad

ആരോഗ്യ പ്രവര്‍ത്തകരെയും റാങ്ക് ജേതാക്കളെയും ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി അനുമോദിച്ചു


കാസര്‍കോട് (www.evisionnews.co): കോവിഡ് കാലത്ത് ആത്മാര്‍ത്ഥ സേവനത്തിലൂടെ പ്രശംസപിടിച്ചുപറ്റിയ കുമ്പള പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്നദ്ധ സേവകര്‍ക്കും വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയവര്‍ക്കും അധ്യാപക വര്‍ത്തിയില്‍ നിന്നും വിരമിച്ചവര്‍ക്കും ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി സ്‌നേഹോപഹാര ചടങ്ങ് എംസി ഖമറുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

കുമ്പള: പ്രശസ്തരായ കലാ- കായിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കുന്നതിലും അവര്‍ക്കുവേണ്ട പ്രോല്‍സാഹനങ്ങള്‍ നല്‍കുന്നതിലും കാല്‍ നൂറ്റാണ്ടിലേറെ കാലമായി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണ് ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദിയെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു. 

കുമ്പള ക്യൂബ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് വിരമിച്ച അധ്യാപകരുടെ സംഗമം (ഗുരുവന്ദനം) മൊഗ്രാല്‍ ഹയര്‍ സെക്കന്ററി ടീച്ചര്‍ വിശാലക്ഷിമി, മൊഗ്രാല്‍ ഹൈസ്‌കൂള്‍ അധ്യാപകന്‍ മനോജ് മാസ്റ്റര്‍ എന്നിവരെ ആദരിച്ചു. മൊഗ്രാല്‍, എംഎ ഇംഗ്ലീഷ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ യുഎം സദഖത്ത് ഹനീഫ, ഫുട്‌ബോള്‍ യുവ പ്രതിഭകളായ മുനീര്‍ നസീര്‍, ലബീബ് അബ്ദുല്ല, അക്ഷയ സെന്‍ന്ററിലൂടെ സേവന രംഗത്ത് മികവാര്‍ന്ന പ്രവര്‍ത്തനം നടത്തിയ മജീദ് പച്ചമ്പള, സിദ്ദീഖ് ദണ്ഡഗോളി എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. 

മുന്‍ പഞ്ചായത്ത് പ്രിസിഡന്റ് എം അബ്ബാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ മലബാര്‍ കലാസാംസ്‌കാരിക വേദി ജനറല്‍ കണ്‍വീണര്‍ അഷ്‌റഫ് കാര്‍ള സ്വാഗതം പറഞ്ഞു. 

വാണിജ്യ പ്രമുഖരായ ഹനീഫ് ഗോള്‍ഡ്കിംങ്ങ്, അബു തമാം സാമൂഹ്യ മേഖലയിലെ വ്യക്തിത്വങ്ങള്‍ ഇബ്രാഹിം ബത്തേരി,നാസ്സര്‍ പിലി,ഖലീല്‍ മാസ്റ്റര്‍,മാഹിന്‍ കേളോട്ട്, മുജീബ് കമ്പാര്‍, എ കെ ആരിഫ്,സക്കീല്‍ മൊഗ്രാല്‍,അഷ്റഫ് കൊടിയമ്മ,സയ്യിദ് ഹാദി തങ്ങള്‍, ബിഎന്‍ മുഹമ്മദലി,ഫവാസ് കുമ്പള,സമീര്‍ കുമ്പള, കെ എം അബ്ബാസ്, ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥന്‍മാരായ അശ്‌റഫ് ബി, വൈ: ഹരീഷ്, നൂര്‍ ജഹാന്‍, ആദര്‍ശ്, അഖില്‍, കെവി യൂസഫ് സംബന്ധിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad