ചെന്നൈ (www.evisionnews.co): ഉന്നത വിദ്യാഭ്യാസ മന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തമിഴ്‌നാട്ടില്‍ ആശങ്ക ഉയരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെപി അന്‍പഴകനാണ് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ധര്‍മ്മപുരിയിലും ചെന്നൈയിലും സര്‍ക്കാരിന്റ കോവിഡ് സഹായ വിതരണത്തിന് മുന്നിലുണ്ടായിരുന്ന മന്ത്രിയാണ് അന്‍പഴകന്‍. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം അണ്ണാഡിഎംകെയുടെ ഒരു എംഎല്‍എക്ക്് രോഗം സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ആദ്യമായി ഒരു ജനപ്രതിനിധി കോവിഡ് ബാധിച്ച് മരിച്ചതും തമിഴ്‌നാട്ടിലാണ്. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ചെന്നൈ ചെപ്പോക്ക് മണ്ഡലത്തിലെ ജനപ്രതിനിധിയായിരുന്ന ഡിഎംകെ എംഎല്‍എയാണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്.
Post a Comment
0 Comments