കാസര്‍കോട് (www.evisionnews.co): കഴിഞ്ഞ മൂന്നു മാസക്കാലമായി കോവിഡ് എന്ന മഹാമാരിയില്‍ ലോകം വിറങ്ങലിച്ച് നില്‍ക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. നമ്മുടെ ജീവിതത്തില്‍ ഒരിക്കലും ഇത്രയും വലിയ ദുരിതാനുഭവമുണ്ടായിട്ടില്ല. എല്ലാ മേഖലകളും നിശ്ചലമായ അവസ്ഥ. ആരാധനാലയങ്ങളും സ്‌കൂളുകളും വ്യവസായ കച്ചവട സ്ഥാപനങ്ങളും ഉള്‍പ്പെടെ സര്‍വതും അടഞ്ഞുകിടക്കുന്ന ദയനീയ കാഴ്ച.
നമ്മള്‍ എല്ലാവരും ഭയന്നിരിക്കുന്ന ദിനരാത്രങ്ങള്‍. ഇന്നും ഈ ദുരിതം വിട്ടുമാറിയിട്ടില്ല. ദിവസം കഴിയുന്തോറും ആ ഭയം കൂടി കൊണ്ടിരിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിലാണ് ചിലരുടെ പ്രവര്‍ത്തനങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നു. കോവിഡ് മൂലം എറ്റവും ദുരിതത്തിലായ കൂട്ടരാണ് പ്രവാസികള്‍ക്ക് പിറന്ന മണ്ണിലേക്ക് കൂടണയാന്‍ കൊതിക്കുന്ന പ്രവാസി സഹോദരങ്ങള്‍ക്ക് അശ്വസമായി. ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് ഒരുക്കുകയാണ് കാസര്‍കോടിന്റെ സുല്‍ത്താന്‍ നെല്ലിക്കുന്നിലെ സമീര്‍ എസ്ബികെ.
നിര്‍ധനരായ 10 സഹോദരങ്ങള്‍ക്ക് പൂര്‍ണമായും സൗജന്യമായും ദുരിതമനുഭവിക്കുന്ന മറ്റു ചിലര്‍ക്ക് ഇളവുകളോടെയുമാണ് യാത്രാസൗകര്യം ഒരുക്കുന്നത്. ദുബൈ സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്‍ഡ് ഗോള്‍ഡ് ചെയര്‍മാന്‍ എസ്ബികെ സമീറിന്റെ മകന്‍ സിവില്‍ എമിറേറ്റസ് ഏവിയേഷനില്‍ ബിരുദധാരി സുല്‍ത്താനാണ് ഈ പ്രവര്‍ത്തങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
ജൂണ്‍ 27ന് ഷാര്‍ജയില്‍ നിന്നും കണ്ണൂര്‍ എയര്‍പോട്ടിലേക്ക് വിമാനം പറന്നുയരും. ഈ പദ്ധതി നടപ്പാക്കുന്നതിന് പിന്നില്‍ എസ്ബികെ ഗ്രൂപ്പിന്റെ സ്റ്റാഫംഗങ്ങളുടെ സമര്‍പ്പണവും കഠിന പ്രയത്‌നങ്ങളും കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്നിന്റെ പിന്തുണയുമുണ്ട്.
ഇതിനും മുമ്പും നാടും പ്രാവാസികളും പ്രയാസത്തിലായപ്പോഴെല്ലാം സമീര്‍ എസ്‌സികെ കാരുണ്യത്തിന്റെ ചിറകുമായി പറന്നെത്തിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ സമയത്തും നാട്ടിലും പ്രാവാസ ലോകത്തും നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമായി സമീറിന്റെ കാരുണ്യ ഹസ്തമെത്തിയിട്ടുണ്ട്.
ഒരു സുപ്രഭാതത്തില്‍ ബിസിനസ് രംഗത്തിന്റെ ഉന്നതിയിലേക്ക് എത്തിയ ആളല്ല സമീര്‍.നിശ്ചയ ദാര്‍ഢ്യം കൊണ്ടും,കഠിനാദ്ധ്വാനം കൊണ്ടും വിജയത്തെ തന്റെ വരുതിയിലേക്ക് കൊണ്ടുവന്ന യുവ ബിസ്‌നസ കാരനാണ് സമീര്‍ തന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ നിരന്തരമായി പരിശ്രമിക്കുകയും വിജയം കൈവരിക്കുകയും ചെയ്ത സമീര്‍ ഇന്ന് ഗള്‍ഫിലെ മറ്റു വ്യവസായികള്‍ക്കും മാതൃകയും പ്രചോദനവുമാണ്.ഒരു സാധാരണ പ്രവാസിയായി ദുബൈയിലെത്തിയ സമീറിന് തന്റെ ഉള്ളിലുറഞ്ഞ സ്വപനങ്ങളെ അടക്കി നിര്‍ത്തുവാന്‍ സാധിച്ചില്ല. തുടര്‍ന്നങ്ങോട്ട് കാല്‍ നുറ്റാണ്ട് കൊണ്ട് തന്റെ കഴിവും ആത്മവിശ്വാസവും ഉപയോഗിച്ച് പൊരുതി സ്വന്തമാക്കിയതാണ് സമീറിന്റെ ഇന്നത്തെ വ്യാപാര വിജയങ്ങളും ബിസിനസ് സാമ്രാജ്യവും. ഗള്‍ഫിലെ മിക്ക ബിസിനസ് മേഖലകളിലും സമീര്‍ വിജയമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഹോട്ടല്‍ മേഖല, സ്വര്‍ണ വ്യവസായം, ,പാര്‍ക്കിംഗ് ബിസിനസ്, ടോബോക്കോ ഇന്റര്‍ നാഷണല്‍ തുടങ്ങിയവ സമീര്‍ കൈവെച്ച ഏതാനും ചില വ്യവസായങ്ങളാണ്. ഗള്‍ഫിലെ മിക്ക വ്യവസായ സംരംഭങ്ങളിലും സമീറിന്റെ സാന്നിധ്യമുണ്ടാകും. ബിസിനസ് തിരക്കുകള്‍ക്കിടയിലും തന്റെ നാടും നാട്ടുകാരുമാണ് സമീറിന്റെ മനസ് നിറയെ. അതു കൊണ്ട് തന്നെയാണ് നാട്ടുകാരായ പ്രാവാസികള്‍ പ്രതിസന്ധിയിലായപ്പോള്‍ അവര്‍ക്ക് അശ്വാസമായി സമീര്‍ മുന്നിട്ടിറങ്ങിയത്.
പറഞ്ഞ വാക്കുകള്‍ യാതാര്‍ത്ഥമാക്കുക എന്നത്് സമീറിന്റെ സ്വഭാവ ഗുണങ്ങളിലൊന്നാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാക്കലെത്തെയും മികച്ച ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ധീനും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍
യൂസഫ് പാഠാനും തളങ്കരയിലെത്തിച്ച് നാട്ടുകാരുടെ സ്വപ്നം യാഥാര്‍ത്ഥമാക്കി. കോവിഡ് എന്ന മഹാമാരിയെക്കെതിരെ പോരാട്ടം നടത്തുന്ന യുവ വ്യവസായിക്കിരിക്കട്ടെ നമ്മുടെ ബിഗ്ഗ് സലൂട്ട്.
Post a Comment
0 Comments