കാസര്‍കോട് (www.evisionnews.co): സ്വകാര്യ മേഖലയില്‍ ഒരു മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ നമുക്ക് കഴിയുമെന്നും അതിനുവേണ്ടി മധൂര്‍ വില്ലേജിലുള്ള 40 ഏക്കര്‍ ഭൂമി വിട്ടുനല്‍കാന്‍ തയാറാണെന്നും അബ്ദുല്‍ റഹിമാന്‍ കുദ്രാളി പറഞ്ഞു. ഇവിഷന്‍ ന്യൂസിന്റെ കോവിഡാനന്തര കാസര്‍കോട് എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ണാടകയുടെ മനുഷ്യത്വ രഹിതമായ നടപടിയിലൂടെ നമുക്ക് ഇരുപതോളം ജീവനുകളാണ് നഷ്ടപ്പെട്ടത്. കാലുപിടിച്ചിട്ട് പറഞ്ഞിട്ട് പോലും ഒരു രോഗിയെ പോലും കടത്തി വിടാന്‍ കര്‍ണാടക സര്‍ക്കാര്‍ തയാറായില്ല. കേരള കര്‍ണാടക അതിര്‍ത്തി അടച്ചതോടെ വലിയ തിരിച്ചറിവുകളാണ് നമുക്കുണ്ടായത്. നമ്മുടെ ജില്ല സ്വയം പര്യാപ്തത കൈവരിക്കണം. നമുക്ക് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി വേണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണം. കൂടുതല്‍ വികസനം വേണം. കര്‍ണാടകയെ ആശ്രയിക്കാതെ തന്നെ നമുക്ക് ജീവിക്കാന്‍ കഴിയണം. അതിന് കൂട്ടായ പരിശ്രമം വേണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ കൂടുതല്‍ വ്യാവസായ ശാലകള്‍ വരണം. പുറത്ത് നിന്ന് ആളുകള്‍ നമ്മുടെ നാട്ടിലേക്ക് വരണം. നമ്മുടെ റോഡുകള്‍ വികസിക്കണം. നമ്മുടെ റോഡുകള്‍ നിര്‍മിക്കുന്നത്. ശാസ്ത്രീയമായാണ്. നഗരത്തിന്റെ മുഖഛായ മാറ്റണം. പാര്‍ക്കിംഗ് സൗകര്യമുണ്ടാക്കണം. രാത്രികള്‍ സജീവമാക്കണം. എല്ലാറ്റിലുമുപരി നമ്മുടെ ചിന്താഗതി മാറ്റണം. പോസിറ്റീവ് മനോഭാവമുണ്ടാകണമെന്നും നിക്ഷേപര്‍ക്കും വ്യാപസായികള്‍ക്കും പിന്തുണ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments