കാസര്‍കോട് (www.evisionnews.co): മൂന്നാംഘട്ട കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനൊപ്പം ജില്ലയില്‍ ഡെങ്കിപ്പനിയും പിടിമുറുക്കുന്നു. മാര്‍ച്ച് മുതല്‍ ജൂണ്‍ ഈ ആഴ്ചവരെയുള്ള കണക്ക് പ്രകാരം 84 ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതായാണ് കണക്കുകള്‍. 1860 പേര്‍ നിലവില്‍ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. രണ്ടാഴ്ചക്കിടെ 27പേര്‍ക്കാണ് ഡെങ്കിപ്പനി കണ്ടെത്തിയത്.
കോവിഡ് പ്രതിരോധത്തിനിടെ പകര്‍ച്ച വ്യാധികളും ശക്തമാകുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുകയാണ്. എപ്രില്‍ അവസാനത്തോടെയാണ് ജില്ലയില്‍ ഡെങ്കിപ്പനി വലിയ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. ആദ്യ ആഴ്ചകളില്‍ മലയോര മേഖലയില്‍ മാത്രമായിരുന്നു കേസുകള്‍ ഏറെയും റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും ഡെങ്കി ഭീതി പടരുന്നുണ്ട്.
ബന്തടുക്ക, കുറ്റിക്കോല്‍, കയ്യൂര്‍ ചീമേനി, വെസ്റ്റ് എളേരി, പൈവളികെ, ബായാര്‍, കാസര്‍കോട് വിദ്യാനഗര്‍, എന്‍മകജെ, ബേഡകം, ബദിയടുക്ക എന്നി മേഖലകളില്‍ ഡെങ്കിപ്പനി ബാധിച്ച് നിരവധി പേര്‍ വിവിധ സര്‍ക്കാര്‍, സ്വകാര്യ ആസ്പത്രികളില്‍ ചികിത്സയിലാണ്. കോവിഡ് ഭീതിയില്‍ സര്‍ക്കാര്‍ ആസ്പത്രികളിലും മറ്റും ചികിത്സയ്ക്ക് വരാത്തവരുമുണ്ട്. മഴ ശക്തമായി പെയ്തുതുടങ്ങിയതോടെ കോവിഡ് ആശങ്കയ്ക്കിടയിലും ജില്ലയില്‍ പലതരം പകര്‍ച്ചവ്യാധികളും വ്യാപകമായി പടരുന്നുണ്ട്.
Post a Comment
0 Comments