ദേശീയം (www.evisionnews.co): കോവിഡ് പ്രതിസന്ധിക്കിടെ സാധാരണക്കാരന്റെ ഇരുട്ടടിയായി തുടര്‍ച്ചയായ എട്ടാം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് കൂടിയത്. ഒരാഴ്ചയായി ഏഴ് രൂപയോളമാണ് കൂടിയത്. കൊച്ചിയില്‍ പെട്രോളിന് 76 രൂപ16 പൈസയും ഡീസലിന് 70 രൂപ 21 പൈസയുമാണ് ഇന്ന് ഈടാക്കുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 76 രൂപ 89 പൈസയും ഡീസലിന് 70രൂപ 97 പൈസയും ഈടാക്കുന്നു.
കോഴിക്കോട്ട് പെട്രോളിന് 76 രൂപ 49 പൈസയും ഡീസലിന് 70രൂപ 54 പൈസയുമാണ് ലിറ്ററിന് വില. ദിവസം അമ്പത് പൈസമുതല്‍ മുകളിലേയ്ക്ക് ഒരാഴ്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡിന്റെ വില തകര്‍ച്ചയ്ക്ക് ശേഷം നേരിയ തോതില്‍ വില കൂടിയിരുന്നു. ഇതനുസരിച്ചാണ് ഇവിടെയും വിലകൂട്ടിയത്.
Post a Comment
0 Comments