Type Here to Get Search Results !

Bottom Ad

പുതിയ കേസില്ല: കാസര്‍കോടിന് ഇന്ന് ആശ്വാസം, സംസ്ഥാനത്ത് 65 പേര്‍ക്ക് കോവിഡ്‌



(www.evisionnews.co) സംസ്ഥാനത്ത് ഇന്ന് 65പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 57പേര്‍ക്ക് രോഗം ഭേദമായി. അതേസമയം കാസര്‍കോട് ജില്ലയില്‍ ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. കോവിഡ് ചികിത്സയിലായിരുന്ന ഒമ്പത് പേരുടെ ഫലം നെഗറ്റീവായി. ഇതോടെ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത് 102 പേരാണ്.

കാസര്‍കോട് ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മഹാരാഷ്ട്രയില്‍ നിന്ന് വന്ന് മെയ് 22 ന് രോഗം സ്ഥിരീകരിച്ച 42 വയസുള്ള കുമ്പള സ്വദേശി, മഹാരാഷ്ട്രയില്‍ നിന്ന് വന്ന് മെയ് 23 ന് രോഗം സ്ഥിരീകരിച്ച 35 വയസുള്ള പൈവളിഗെ സ്വദേശി, മഹാരാഷ്ട്രയില്‍ നിന്ന് വന്ന് മെയ് 24ന് രോഗം സ്ഥിരീകരിച്ച 60 വയസുള്ള വോര്‍ക്കാടി സ്വദേശി യു.എ.യില്‍ നിന്ന് വന്ന് മെയ് 25 ന് രോഗം സ്ഥിരീകരിച്ച 38 വയസുള്ള ഉദുമ സ്വദേശി ,മഹാരാഷ്ട്രയില്‍ നിന്ന് വന്ന് മെയ് 25 ന് കോവിഡ് പോസിറ്റീവായ 45 വയസുള്ള മംഗല്‍പാടി സ്വദേശി, മഹാരാഷ്ട്രയില്‍ നിന്ന് വന്ന് മെയ് 25 ന് കോവിഡ് പോസിറ്റീവായ 60 വയസുള്ള കുമ്പള സ്വദേശി, മഹാരാഷ്ട്രയില്‍ നിന്ന് വന്ന് മെയ് 29 ന് കോവിഡ് പോസിറ്റീവായ 63 വയസുള്ള ബദിയടുക്ക സ്വദേശി എന്നിവര്‍ക്കും ഉദയഗിരി സി എഫ് എല്‍ ടി സി യില്‍ ചികിത്സയിലായിരുന്ന മഹാരാഷ്ട്രയില്‍ നിന്ന് വന്ന് മെയ് 31 ന് കോവിഡ് പോസിറ്റീവായ 23 വയസുള്ള മംഗല്‍പാടി സ്വദേശി, മഹാരാഷ്ട്രയില്‍ നിന്ന് വന്ന് ജൂണ്‍ ഒന്നിന് കോവിഡ് പോസിറ്റീവായ 36 വയസുളള ബദിയടുക്ക സ്വദേശി എന്നിവര്‍ക്കുമാണ് ഇന്ന് കോ വിഡ് നെഗറ്റീവായത്.

Post a Comment

0 Comments

Top Post Ad

Below Post Ad