കാസര്‍കോട് (www.evisionnews.co): ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ സ്‌കാന്‍ പദ്ധതിയുമായി ഉപ്പളയിലെ അമാന്‍ ഡയഗ്നോസ്റ്റിക് അല്‍ട്രാ സ്‌കാനിംഗ് സെന്റര്‍. ഐഷാല്‍ ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മാസത്തില്‍ എല്ലാ വെള്ളിയാഴ്ചയും ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന പത്തുപേര്‍ക്കാണ് സൗജന്യ സേവനം ലഭ്യമാകുക. ഉച്ചക്ക് രണ്ടുമണി മുതല്‍ നാലു മണിവരെയാണ് സ്്കാനിംഗ് ചെയ്തുകൊടുക്കുന്നത്.
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 8590 344 859, 04998 241 272 എന്ന നമ്പരുകളില്‍ ബന്ധപ്പെടുക. സൗജന്യ സ്‌കാന്‍ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 26ന് വെള്ളിയാഴ്ച മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എകെഎം അഷ്റഫ് നിര്‍വഹിക്കും.
Post a Comment
0 Comments