Type Here to Get Search Results !

Bottom Ad

കണ്ണൂരില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കോവിഡ്: ഡിപ്പോ 37 ജീവനക്കാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം


കണ്ണൂര്‍ (www.evisionnews.co): കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചു. ഡിപ്പോയിലെ 37 ജീവനക്കാരോട് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ശനിയാഴ്ചയാണ് ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് ഇദ്ദേഹം.

വിദേശത്ത് നിന്നെത്തിയവരെ വിമാനത്താളവത്തില്‍ നിന്ന് കൊണ്ടുവന്ന കെഎസ്ആര്‍ടിസി ബസ്സിലെ ഡ്രൈവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കസാക്കിസ്ഥാനില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയവരെ ഇദ്ദേഹമായിരുന്നു കൊല്ലത്തേക്ക് കൊണ്ടുപോയത്. ഈ ബസ്സിലെ നിരവധി യാത്രക്കാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ സ്രവവും പരിശോധനയ്ക്കയച്ചത്. തുടര്‍ന്നാണ് കോവിഡ് സ്ഥിരീകരിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad