കാസര്‍കോട് (www.evisionnews.co): കുവൈറ്റില്‍ നിന്നുംവന്ന 43 കാരന് രോഗം സ്ഥിരീകരിച്ചത് 14 ദിവസത്തെ നിരീക്ഷണ കാലാവധി കഴിഞ്ഞ് വീണ്ടും എട്ടുദിവസം കഴിഞ്ഞ ശേഷം. ചെങ്കള സ്വദേശിയായ ഇയാള്‍ ഉള്‍പ്പടെ മൂന്നുപേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ മൂന്നാംഘട്ടത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 206ആയി. നിലവില്‍ ചികിത്സയിലുള്ള രോഗികള്‍ 108 ആണ്. ജൂണ്‍ 10ന് ഷാര്‍ജയില്‍ നിന്ന് വന്ന 27വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി, 14ന് കുവൈറ്റില്‍ നിന്ന് വന്ന 36 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശി എന്നിവരാണ് കോവിഡ് പോസിറ്റീവായ മറ്റു രണ്ടുപേര്‍.
കഴിഞ്ഞ ദിവസം 29ദിവസത്തിന് ശേഷം തൃക്കരിപ്പൂരിലെ ഒരു സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഭര്‍ത്താവുമൊത്ത് മഹാരാഷ്ട്രയില്‍ നിന്നും നാട്ടിലെത്തി ഹോംക്വാറന്റീനിലായിരുന്നു. പനി ബാധിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
Post a Comment
0 Comments