കാസര്‍കോട് (www.evisionnews.co): മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ഇതുവരെ 8517 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇന്നലെ മാത്രം 279 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്നലെ 60 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
മഞ്ചേശ്വരം-3, കുമ്പള-5, കാസര്‍കോട്-7, വിദ്യാനഗര്‍-7, ബദിയടുക്ക-3, ബേഡകം-3, ആദൂര്‍-2, മേല്‍പറമ്പ-8, ബേക്കല്‍-3, അമ്പലത്തറ-1, ഹോസ്ദുര്‍ഗ-5, നീലേശ്വരം-2, ചന്തേര-3, ചീമേനി-2, വെള്ളരിക്കുണ്ട്-2, ചിറ്റാരിക്കാല്‍-1, രാജപുരം-3 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
വിവിധ കേസുകളിലായി 71 പേരെ അറസ്റ്റ് ചെയ്തു. മൂന്നു വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 2757ആയി. വിവിധ കേസുകളിലായി 3469 പേരെ അറസ്റ്റ് ചെയ്തു. 1163 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
Post a Comment
0 Comments