Type Here to Get Search Results !

Bottom Ad

ചൊവ്വാഴ്ച ഒരാള്‍കൂടി: കാസര്‍കോട് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതര്‍ 12 ആയി


കാസര്‍കോട് (www.evisionnews.co): 36 ദിവസങ്ങള്‍ക്ക് ശേഷം ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ചെങ്കള സ്വദേശിയായ 46കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹം ജൂണ്‍ 17ന് സ്വന്തം കാറില്‍ ആലുവയിലേക്ക് പോകുകയും അവിടെ അദ്ദേഹത്തിന്റെ വില്ലയില്‍ താമസിച്ച് 26ന് നാട്ടിലേക്ക് സ്വന്തം കാറില്‍ തന്നെ മടങ്ങുകയും ചെയ്തതിരുന്നു. കോവിഡ് ലക്ഷണത്തെ തുടര്‍ന്ന് ആസ്പത്രിയിലെത്തി സ്രവം നല്‍കുകയായിരുന്നു.

അവസാനമായി ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത് മെയ് 27ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ഒരു വനിതാ ഡോക്ടറിനായിരുന്നു. ഇതോടെ ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12ആയി.

ഇന്നലെ എട്ടുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നു പേര്‍ വിദേശത്തു നിന്നു വന്നവരും മൂന്നു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കാസര്‍കോട് സ്വദേശിയായ ഒരാള്‍ എറണാകുളം തൃപ്പൂണിത്തറയില്‍ ചികിത്സയിലുണ്ടെന്ന് ഡിഎംഒ ഡോ എവി രാംദാസ് അറിയിച്ചു. മൂന്നാംഘട്ടത്തില്‍ 273 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 130പേരാണ് ചികിത്സയില്‍ കഴിയുന്നത്. ആകെ 451പേരില്‍ ഇതിനകം 321പേര്‍ക്ക് രോഗം ഭേദമായി.

Post a Comment

0 Comments

Top Post Ad

Below Post Ad