Type Here to Get Search Results !

Bottom Ad

എംഎല്‍എക്കെതിരെ മുദ്യാവാക്യവുമായി എംപിയുടെ കാറിന് മുന്നില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം: 10 പേര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട് (www.evisionnews.co): എംഎല്‍എക്കെതിരെ കരിങ്കൊടി കാണിക്കാനെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയെ വഴിതടഞ്ഞു. ഒടുവില്‍ എംഎല്‍എയുടെ കാര്‍ അല്ലെന്ന് വ്യക്തമായതോടെ പ്രതിഷേധക്കാര്‍ നാണംകെട്ട് മടങ്ങി. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കുമ്പള സഹകരണ ആസ്പത്രിക്ക് സമീപമാണ് സംഭവം. 

ഒരു സ്വകാര്യ ആസ്പത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ച് എംപിയുടെ ഔദ്യോഗിക വാഹനത്തില്‍ കാസര്‍കോട് ഭാഗത്തേക്ക് വരുമ്പോഴാണ് മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ദീനെതിരെ മുദ്രാവാക്യം വിളിച്ച് 25ഓളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എംപിയുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാട്ടിയത്. ആദ്യം പഴയ സഹകരണ ആസ്പത്രി പരിസരത്തായിരുന്നു എംപിയെ തടഞ്ഞത്. പിന്നീട് യാത്ര തുടരുന്നതിനിടയില്‍ മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ഇന്നോവയിലെത്തിയ സംഘം റോഡിന് കുറുകെ വാഹനമിട്ട് ഇറങ്ങി എംപിയുടെ വാഹനത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു. 

മഞ്ചേശ്വരം എംഎല്‍എ ഖമറുദ്ദീനെതിരെ കരിങ്കൊടി കാണിക്കാനെത്തിയവരാണ് എംപിയെയും എംഎല്‍എയെയും തിരിച്ചറിയാതെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കാനിറങ്ങിയത്. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ പിവി സുരേഷ്, അഡ്വ. എ ഗോവിന്ദന്‍ നായര്‍ എന്നിവരും എംപിയോടൊപ്പം വാഹനത്തിലുണ്ടായിരുന്നു. സംഭവത്തില്‍ 10 പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad