വരുന്ന മൂന്ന് മാസത്തിനുള്ളില്‍ രോഗബാധിതരുടെ എണ്ണം ഗണ്യമായി വര്‍ധിക്കും. ജൂണ്‍ 31 വരെ ഒരു ദിവസം 169 രോഗികള്‍ വരെയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ജൂലൈ 31 വരെയുള്ള സമയത്ത് ഒരു ദിവസം 272 രോഗികള്‍ വരെയും ആഗസ്ത് 31 വരെ ഒരു ദിവസം 342 രോഗികള്‍ എന്ന നിലയിലും രോഗബാധ വര്‍ധിക്കാമെന്നാണ് ഉന്നതതല യോഗം വിലയിരുത്തിയത്. നിലവില്‍ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചത് 14 പേര്‍ മാത്രമാണ്. എന്നാല്‍ ആഗസ്ത് മാസത്തോടെ സംസ്ഥാനത്തെ മരണസംഖ്യ 150 കടക്കുമെന്നും യോഗം വിലയിരുത്തി.
വരുംമാസങ്ങളില്‍ കേരളത്തില്‍ രോഗബാധ കൂടും: മരണ നിരക്ക് 150കടക്കുമെന്നും റപ്പോര്‍ട്ട്
13:16:00
0
Post a Comment
0 Comments