Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് 107 പേര്‍ക്ക് കോവിഡ് കാസര്‍കോട്ട് 3 പേര്‍ക്ക് രോഗ ബാധ


ജില്ലയില്‍ ഇന്ന് (ജൂണ്‍ ഏഴ് ) മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി രാംദാസ് അറിയിച്ചു. ഇതിൽ രണ്ടു പേർ മഹാരാഷ്ട്രയിൽ നിന്നും ഒരാൾ കുവൈത്തിൽ നിന്നും വന്നതാണ് .  ആറ് പേർക്ക് കോവിഡ് നെഗറ്റീവായി. 

ഇന്ന് കോവിഡ് പോസിറ്റീവായവര്‍

 മേയ് 30 ന് കുവൈറ്റില്‍ നിന്ന് വന്ന 38 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി, മേയ് 18 ന് മഹാരാഷ്ട്രയിൽ  നിന്ന് ബസിന്  വന്ന 33 വയസുള്ള  ചെറുവത്തൂർ പഞ്ചായത്ത് സ്വദേശി, മേയ് 23 ന് മഹാരാഷ്ട്രയില്‍ നിന്ന് ട്രെയിന് വന്ന 63 വയസുള്ള പുല്ലുർ പെരിയ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ്  സ്ഥിരീകരിച്ചത്. 

കോവിഡ് രോഗം ഭേദമായവർ

 ഉക്കിനടുക്ക കാസര്‍കോട് ഗവണ്‍മെന്റ്  മെഡിക്കല്‍ കോളേജില്‍   ചികിത്സയിലായിരുന്ന ആറ് പേർക്ക് കോവിഡ് നെഗറ്റീവായി. മഹാരാഷ്ട്രയിൽ നിന്ന് വന്ന് മെയ് 22ന് രോഗം സ്ഥിരീകരിച്ച 56,46,57 വയസുള്ള കുമ്പള സ്വദേശികൾ 33 വയസുള്ള മംഗൽപാടി സ്വദേശി, ദുബായിൽ നിന്ന് വന്ന് മെയ് 30 ന് രോഗം സ്ഥിരീകരിച്ച 68 വയസുള്ള മധൂർ സ്വദേശി, ദുബായിൽ നിന്ന് വന്ന് മെയ് 23 ന് രോഗം സ്ഥിരികരിച്ച 32 വയസുള്ള കോടോം ബേളൂർ സ്വദേശി എന്നിവർക്കാണ് രോഗം ഭേദമായത് ഇന്ന് രോഗം സ്ഥിരീകരിച്ചവർ മൂന്നുപേരും നിരീക്ഷണത്തിലായിരുന്നു

Post a Comment

0 Comments

Top Post Ad

Below Post Ad