കാസര്‍കോട് (www.evisionnews.co): കൊറോണ പ്രതിരോധ നടപടിയുടെ മറവില്‍ പോലീസ് ജനങ്ങളുടെ മേല്‍ അതിക്രമം കാട്ടുന്നത് നിയന്ത്രിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുള്ളയും ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാനും മുഖ്യമന്ത്രിക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
കൊറോണ പ്രതിരോധ നടപടിയിലൂടെ ജനങ്ങളെ രക്ഷിക്കാന്‍ നിയമിക്കപ്പെട്ട പോലീസ് പ്രതിരോധ നടപടിയുടെ പേരില്‍ ജനങ്ങളെ തല്ലിയൊതുക്കുന്നു ദിനംപ്രതി ഒട്ടനവധി പോലീസ് അതിക്രമങ്ങളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് നിയന്ത്രിക്കേണ്ട മേല്‍ ഉദ്യോഗസ്ഥര്‍ മൗനം പാലിക്കുന്നു. മാസ്‌ക് ധരിച്ചില്ലെങ്കില്‍ 200 രൂപ പിഴ ഈടാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത് കാസര്‍കോട്ട് മാസ്‌ക് ധരിച്ചില്ലെങ്കില്‍ 1000 രൂപ പിഴയും അടിയുമാണ് പിഴ. സര്‍ക്കാറിന്റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായാണ് കാസര്‍കോട്ട് പോലീസ് പ്രവര്‍ത്തിക്കുന്നത്. ആശുപത്രിയിലേക്ക് പോകുന്ന ഗര്‍ഭിണികളെ പോലും തടഞ്ഞ് തിരിച്ചയക്കുകയാണ്.
മരുന്നു വാങ്ങാന്‍ പോലും പോകാന്‍ ആരെയും അനുവദിക്കുന്നില്ല. മനുഷ്യത്വം മരവിച്ച പോലീസുകാരെയാണ് കാസര്‍കോട് നിയമിച്ചിട്ടുള്ളത്. ലോക് ഡൗണ്‍ കാലം ജനങ്ങളെ അടിച്ചൊതുക്കാനുള്ള അനുമതി കാലമായാണ് പോലീസ് ഉപയോഗിക്കുന്നത്. ജനങ്ങള്‍ കോറോണയേക്കാള്‍ ഭയപ്പെടുന്നത് പോലീസിന്റെ അതിക്രമങ്ങളെയാണ്. അനാവശ്യമായി അതിക്രമങ്ങള്‍ കാട്ടുന്ന ചെറിയ ശതമാനം പോലീസുകാര്‍ സേനക്ക് തന്നെ അപമാനമാണ്. കാസര്‍കോട് ജില്ലയില്‍ പോലീസ് നടത്തുന്ന അതിക്രമങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റവാളികളായ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
Post a Comment
0 Comments