കാസര്‍കോട് (www.visinnes.co): കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങള്‍ അതിര്‍ത്തികള്‍ കൊട്ടിയടക്കുമ്പോള്‍ അതിഥി തൊഴിലാളികളോട് പുലര്‍ത്തുന്ന കരുതലില്‍ വീണ്ടും കേരളം മാതൃകയാവുന്നു. മതിയായ രേഖകളൊന്നും തന്നെ ഇല്ലാഞ്ഞിട്ടും സാങ്കേതികത്വം പറഞ്ഞ് ചികിത്സ നിഷേധിക്കാതെ മനുഷ്യത്വ പൂര്‍ണമായ ഇടപെടലാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഇതോടെ കാസര്‍കോട് ജില്ലയിലെ കുമ്പളയില്‍ അതിഥി തൊഴിലാളിയായി കഴിയുന്ന കര്‍ണാടക സ്വദേശിനിക്ക് ജീവിതം തിരികെ പിടിക്കാനുള്ള സാഹചര്യം ഒരുങ്ങി.
കര്‍ണാടക ഹാസന്‍ സ്വദേശികളായ സുജാതയും ധനപാലയും ഇരുപത് വര്‍ഷത്തോളമായി കുമ്പളയില്‍ കൂലിപ്പണിയെടുത്താണ് ജീവിച്ചുവരുന്നത്. വാടക വീട്ടില്‍ കഴിയുന്ന ഇവര്‍ക്ക് റേഷന്‍ കാര്‍ഡോ മറ്റു രേഖകളോ ഇല്ല. ആകെയുള്ളത് കര്‍ണാടക വിലാസത്തിലുള്ള ആധാര്‍ കാര്‍ഡ് മാത്രമാണ്. ശാരീരിക അസ്വസ്തതകളെ തുടര്‍ന്ന് സുജാത കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഏപ്രിലില്‍ പരിശോധന നടത്തിയിരുന്നു.
മെയ് നാലിനായിരുന്ന ഈ മുപ്പത്തിയൊന്നുകാരിക്ക് വായില്‍ അര്‍ബുദം സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് വന്നത്. അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി മലബാര്‍ കാന്‍സര്‍ സെന്ററിലേക്ക് പോവുകയും ഇന്ന് ശസ്ത്രക്രിയക്ക് തിയതിയും നിശ്ചയിച്ചു. ഹെല്‍ത്ത് കാര്‍ഡ് ഉണ്ടെങ്കില്‍ മാത്രമേ സൗജന്യ ശസ്ത്രക്രിയ സാധ്യമാവുകയെന്നാണ് കാന്‍സര്‍ സെന്റര്‍ അധികൃതര്‍ അറിയിച്ചത്.
Post a Comment
0 Comments