Type Here to Get Search Results !

Bottom Ad

എസ്ടിയു മോട്ടോര്‍ തൊഴിലാളികള്‍ കുടുംബ പട്ടിണി സമരം നടത്തി

കാസര്‍കോട് (www.evisionnews.co): ലോക്ക് ഡൗണ്‍ കാരണം തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ മോട്ടോര്‍ തൊഴിലാളികള്‍ എസ്ടിയു സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ 'കുടുംബ പട്ടിണി സമരം' നടത്തി. ഓട്ടോ തൊഴിലാളി മേഖലയിലെ പട്ടിണിയും പ്രയാസങ്ങളും നിരവധി തവണ അധികാരികളുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. 
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സര്‍വിസ് നടത്താന്‍ അനുവദിക്കുക, മുഴുവന്‍ ഓട്ടോ തൊഴിലാളികള്‍ക്കും അടിയന്തര സഹായമായി പതിനാഴിരം രൂപ സര്‍ക്കാര്‍ അനുവദിക്കുക, സമഗ്ര മോട്ടോര്‍ തൊഴിലാളി പാക്കേജ് പ്രഖ്യപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. 

കാസര്‍കോട് ടൗണില്‍ നടത്തിയ പരിപാടി ദേശീയ വൈസ് പ്രസിഡന്റ എ. അബ്ദുല്‍ റഹ്മാന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു. മോട്ടോര്‍ ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ഷരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സുബൈര്‍ മാര, ഖലീല്‍ പടിഞ്ഞാര്‍, മൊയ്‌നുദ്ദീന്‍ ചെമ്മനാട്, അഷ്‌റഫ് മുതലപ്പാറ സംബന്ധിച്ചു.
ചട്ടഞ്ചാലില്‍ യൂണിറ്റ് മോട്ടോര്‍ തൊഴിലാളി പട്ടിണിസമരം മോട്ടോര്‍ തൊഴിലാളി യൂണിയന്‍  (എസ്ടി യു) സംസ്ഥാന വൈസ് പ്രസിഡന്റ് കണ്ടത്തില്‍ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. നസീര്‍ മുണ്ടോള്‍, സാദിഖ് ആലംപാടി, സാജിദ് സിഎച്ച് പങ്കെടുത്തു. മറ്റു ഓട്ടോ ഡ്രൈവര്‍മാര്‍ അവരവരുടെ വീടുകളില്‍ സമരത്തില്‍ അണിനിരന്നു. 



Post a Comment

0 Comments

Top Post Ad

Below Post Ad