കുമ്പള (www.evisionnews.co): ചെര്‍ക്കളം അബ്ദുള്ളയുടെ നാമധേയത്തിലുള്ള പ്രതീക്ഷ ഗ്രീന്‍ വാട്‌സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കുടിവെള്ള പദ്ധതിക്ക് തുടക്കമായി. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന കുമ്പള പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളം എത്തിച്ചു കൊടുക്കുന്ന പദ്ധതിക്കാണ് ഇന്ന് തുടക്കം കുറിച്ചത്. കുമ്പോല്‍ കെഎസ് അലി തങ്ങള്‍ ഉദ്ഘടനം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം ട്രഷറര്‍ അഷ്റഫ് കര്‍ള, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സക്കീര്‍ അഹമ്മദ്, ജനറല്‍ സെക്രട്ടറി അഷ്റഫ് കൊടിയമ്മ, സെക്രട്ടറി കെവി യൂസഫ്, അബ്ദുല്‍ ഖാദര്‍ ചൂരിത്തടുക്ക, പ്രതീക്ഷ ഗ്രീന്‍ വാട്‌സ്ആപ്പ് കൂട്ടായിമയുടെ അംഗങ്ങളായ സലീം കുഞ്ഞി, ഹക്കീം കര്‍ള സംബന്ധിച്ചു.
Post a Comment
0 Comments