കാസര്‍കോട് (www.evisionnews.co): പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചെറിയ പെരുന്നാളാഘോഷം പ്രാര്‍ത്ഥനയുമായി വീടുകളിലിരുന്ന് പരിമിതപ്പെടുത്തണമെന്ന് കാസര്‍കോട് ജില്ലയിലെ വിവിധ സംയുക്ത ജമാഅത്ത് കമ്മിറ്റി ഭാരവാഹകളായ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, ടി.ഇ അബ്ദുല്ല, എന്‍.എ അബൂബക്കര്‍ ഹാജി (കാസര്‍കോട്), മെട്രോ മുഹമ്മദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, പാലക്കി കുഞ്ഞമ്മദ് ഹാജി (കാഞ്ഞങ്ങാട്), ഡോ. എന്‍.എ മുഹമ്മദ്, കല്ലട്ര മാഹിന്‍ ഹാജി, കെ. മൊയ്തീന്‍ കുട്ടി ഹാജി (കിഴൂര്‍), ജി.എസ് അബ്ദുല്‍ ഹമീദ് ഹാജി, എസ്.സി കുഞ്ഞമ്മദ് ഹാജി, ടി.സി.കുഞ്ഞബ്ദുള്ള (തൃക്കരിപ്പൂര്‍), ബഷീര്‍ എഞ്ചിനീയര്‍, കെ.എം അബ്ദുല്‍ റഹിമാന്‍, മുഹമ്മദ് കുഞ്ഞി ഹാജി പൂച്ചക്കാട് (പള്ളിക്കര), ഐ.കെ അബ്ദുള്ളക്കുഞ്ഞി, സയ്യിദ് ഹാദി തങ്ങള്‍, വി.പി അബ്ദുല്‍ ഖാദിര്‍ (കുമ്പള), അബൂബക്കര്‍ ഹാജി, അബ്ദുല്‍ ഖാദര്‍ മൗലവി, ടി.എ മൂസ (മംഗല്‍പ്പാടി), സയ്യിദ് അത്താഹുള്ള തങ്ങള്‍, ഇബ്രാഹിം ഉമര്‍ ഹാജി, കെ.എ ഇബ്രാഹിം ഹാജി (മഞ്ചേശ്വരം) എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.
ആഘോഷത്തിന്റെ പേരില്‍ പിഞ്ചുകുട്ടികളെയും കൂട്ടി സ്ത്രീകള്‍ പുറത്തിറങ്ങുന്ന സാഹചര്യം ഉണ്ടാകരുത്. പള്ളികള്‍ അടച്ചിടാന്‍ നാം നിര്‍ബന്ധിതരായി. അത്യാവശ്യ കാര്യത്തിനല്ലാതെ പുറത്തിറങ്ങരുത്. കോവിഡ് മഹാമാരിക്ക് മുന്നില്‍ ലോകം വിറങ്ങലിച്ചുനില്‍ക്കുകയാണ്. രോഗവ്യാപനം ഒരു പരിധിവരെ തടയാനും പ്രതിരോധ നടപടികളിലൂടെ ഫലപ്രദമായി മുന്നേറാനും രാജ്യത്തിനു വിശേഷിച്ച് കേരളത്തിനു ഇതിനകം കഴിഞ്ഞിട്ടുണ്ടെങ്കിലും കോവിഡ് -19 ഇപ്പോഴും എല്ലാവരെയും ആശങ്കപ്പെടുത്തുന്നു.
റമസാന്‍ വ്രതാനുഷ്ഠാനത്തിന്റെ നാളുകളില്‍ പള്ളികളില്‍ പോലും പോകാന്‍ കഴിയാത്ത നമുക്ക് പെരുന്നാളിനെന്തിനാണ് ആര്‍ഭാടമെന്ന് ചിന്തിക്കണം. അനുവദിച്ചിട്ടുള്ള ഇളവുകള്‍ ദുരുപയോഗം ചെയ്യാനുള്ളതല്ല. നിബന്ധനകള്‍ ലംഘിച്ച് രോഗം പടരുന്ന സ്ഥിതി വീണ്ടും വന്നാല്‍ നാം വലിയ വില കൊടുക്കേണ്ടിവരുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
Post a Comment
0 Comments