കാസര്‍കോട് (www.evisionnews.co): അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമുന്നയിച്ചും മുഖ്യമന്ത്രിയുടെ നിഷേധാത്മക നിലപാടിനെതിരെയും
കാസര്‍കോട് ജില്ലാ എംഎസ്എഫ് മണ്ഡലംതലങ്ങളില്‍ നില്‍പ് സമരം നടത്തി.
കാസര്‍കോട് മണ്ഡലത്തില്‍ മണ്ഡലം പ്രസിഡന്റ് റഫീഖ് വിദ്യാനഗര്‍, സെക്രട്ടറി ഷാനവാസ് മാര്‍പ്പനടുക്ക, മുനിസിപ്പല്‍ പ്രസിഡന്റ് ഹബീബ് തുരുത്തി, വൈസ് പ്രസിഡന്റ് ജസീല്‍ തുരുത്തി സംബന്ധിച്ചു.
തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി പടന്നയില്‍ നടത്തിയ സമരത്തില്‍ ജനറല്‍ സെക്രട്ടറി അക്ബര്‍ സാദത്ത്, വൈസ് പ്രസിഡന്റ് അഹമ്മദലി പടന്ന, മീഡിയ വിംഗ് കണ്‍വീനര്‍ എം.പി അബൂബക്കര്‍, പടന്ന പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഷാനിദ്, ജനറല്‍ സെക്രട്ടര്‍ സുഹൈര്‍ പടന്ന സംബന്ധിച്ചു.
കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പ്രതിഷേധത്തില്‍ സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി, ജില്ലാ വൈസ് പ്രസിഡന്റ് റംഷീദ് തോയമ്മല്‍, മണ്ഡലം പ്രസിഡന്റ് ജംഷീദ് ചിത്താരി, മുനിസിപ്പല്‍ പ്രസിഡന്റ് ഹാശിര്‍ മുണ്ടത്തോട് സംബന്ധിച്ചു.
മഞ്ചേശ്വരം പുത്തിഗെയില്‍ ജില്ലാ വൈസ് പ്രസിഡന്റ് സഹദ് അംഗഡിമുഗര്‍, മണ്ഡലം പ്രസിഡന്റ് സവാദ് അംഗഡിമുഗര്‍, ഫൈറൂസ്, ശരീഫ്, ജവാദ് സംബന്ധിച്ചു
ഉദുമ മണ്ഡലം മേല്‍പറമ്പില്‍ നടത്തിയ പരിപാടിയില്‍ സംസ്ഥാന കൗണ്‍സിലര്‍ നവാസ് ചെമ്പരിക്ക, ഹര്‍ഷാദ് ബെണ്ടിച്ചാല്‍, പ്രസിഡന്റ് ഫയാസ് പള്ളിപ്പുറം, സറഫറസ് ചളിയങ്കോട്, നൗമു മേല്‍പറമ്പ, മുനവ്വര്‍ ചെമ്പരിക്ക സംബന്ധിച്ചു.