കാസര്‍കോട് (www.evisionnews.co): മദ്യശാലകള്‍ തുറന്നു കൊടുക്കാനുള്ള സര്‍ക്കാര്‍ നിലപാടിനെതിരെ ലഹരി നിര്‍മാര്‍ജന സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന കരിദിനത്തിന്റെ ഭാഗമായി കാസര്‍കോട് ബീവറേജിന്റെ മുന്നില്‍ നടത്തിയ ധര്‍ണ സമരം എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ലോക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടുമ്പോള്‍ അവരെ സഹായിക്കുന്നതിന് പകരം മദ്യശാലകള്‍ തുറന്നു കൊടുത്ത് കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് എംഎല്‍എ ആരോപിച്ചു.
ലഹരി നിര്‍മാര്‍ജന യുവജന സമിതി സംസ്ഥാന സെക്രട്ടറി റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥി സമിതി സംസ്ഥാന പ്രസിഡന്റ് സിഐ ഹമീദ് സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എംഎ നജീബ് മുഖ്യപ്രഭാഷണം നടത്തി. എംഎസ്എഫ് ദേശിയ കൗണ്‍സില്‍ അംഗം മുര്‍ഷിദ് മുഹമ്മദ് സംസാരിച്ചു.
Post a Comment
0 Comments