Type Here to Get Search Results !

Bottom Ad

പൊയിനാച്ചി കോണ്‍ഗ്രസ് കമ്മിറ്റി പച്ചക്കറി ധാധ്യകിറ്റുകള്‍ വിതരണം ചെയ്തു


കാസര്‍കോട് (www.evisionnews.co): ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പൊയിനാച്ചി ഇന്ദിരാഭവന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പച്ചക്കറി, ധാന്യകിറ്റുകള്‍ വിതരണം ചെയ്തു. ഒന്നാം ഘട്ടത്തില്‍ പൊയിനാച്ചി മൊട്ട, ആടിയും, പൊന്നാട്ടടുക്കം, മണ്ഡലിപ്പാറ പ്രദേശങ്ങളില്‍ 300ഓളം കിറ്റുകളും  രണ്ടാം ഘട്ടത്തില്‍  നെല്ലിയടുക്കം, പൊട്ടന്‍കൊച്ചി, സൌത്ത് പെട്രോള്‍പമ്പ്, മൈലാട്ടി പ്രേദേശങ്ങളില്‍ 200ഓളം കിറ്റുകളും വിതരണം ചെയ്തു. 

ചെമ്മനാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കൃഷ്ണന്‍ ചട്ടഞ്ചാല്‍ പൊയിനാച്ചി മൊട്ടയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഞ്ഞിരാമന് കിറ്റ് നല്‍കി ഉല്‍ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശകുന്തള കൃഷ്ണന്‍ പങ്കെടുത്തു. മണിമോഹന്‍ ചട്ടഞ്ചാല്‍, രാജന്‍ കെ പൊയിനാച്ചി ,പ്രദീഷ് നെല്ലിയടുക്കം, ശ്രീജിത്ത് എന്‍സി, രത്‌നാകരന്‍ പൊയിനാച്ചി മോട്ട,ജയേഷ് നെല്ലിയടുക്കം, ചന്ദ്രന്‍ പി.ജി, പ്രദീപ് അടിയം, രാജേഷ് പടിഞ്ഞാറേക്കര, പ്രദീപ് കനിയടുക്കം, ജയന്‍ നെല്ലിയടുക്കം, ശ്രീനി നെല്ലിയടുക്കം മണി മൊട്ട എന്നിവര്‍ നേത്രത്വം നല്‍കി.


Post a Comment

0 Comments

Top Post Ad

Below Post Ad