കാസര്‍കോട് (www.evisionnews.co): മൈലാട്ടി സബ് സ്റ്റേഷനിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ജില്ലയില്‍ പൂര്‍ണമായും വൈദ്യുതി വിതരണം തടസപ്പെട്ടു. ഇന്നലെ വൈകിട്ട് 6.40 മണിയോടെയാണ് സംഭവം. സബ് സ്‌റ്റേഷന്‍ യാര്‍ഡിലാണ് തീ പിടുത്തമുണ്ടായത്. വൈദ്യുതി വിതരണ ഉപകരണങ്ങള്‍ കത്തിനശിച്ചതിനാല്‍ ജില്ലയില്‍ വൈദ്യുതി വിതരണം പൂര്‍ണമായും നിലച്ചു. അറ്റകുറ്റപ്പണി നടത്തി വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി അധികൃതര്‍ അറിയിച്ചു.
Post a Comment
0 Comments