കാസര്‍കോട് (www.evisionnews.co): കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശിയായ വിദ്യാര്‍ത്ഥിനി ഗോവയില്‍ മരിച്ച നിലയില്‍. കാഞ്ഞങ്ങാട് ഞാണിക്കടവിലെ ഗിരീഷ്- മിനി ദമ്പതികളുടെ മകള്‍ അഞ്ജന കെ. ഹരീഷി (22) നെയാണ് ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി വിവരം ലഭിച്ചത്. ഹൊസ്ദുര്‍ഗ് പൊലിസാണ് ഇക്കാര്യം അറിയിച്ചത്. അഞ്ജനയുടേത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വിവരമറിഞ്ഞ് ബന്ധുക്കള്‍ അങ്ങോട്ട് പോയിട്ടുണ്ട്. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന അഞ്ജനയെ നേരത്തെ കാണാതായതുമായി ബന്ധപ്പെട്ട് നീലേശ്വരം പൊലീസ് കേസെടുത്തിരുന്നു. അന്വേഷിക്കുന്നതിനിടെ കോഴിക്കോട് നിന്ന് സുഹൃത്ത് ഗാര്‍ഗിയോടൊപ്പം കണ്ടെത്തുകയായിരുന്നു. ഗാര്‍ഗിയാണ് കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവന്നത്. കോടതിയില്‍ ഹാജരാക്കിയ അഞ്ജനയെ സ്വന്തം ഇഷ്ട പ്രകാരം കോടതി വിട്ടയക്കുകയായിരുന്നു.
അതിനിടെ കോഴിക്കോട് ഒരു തീവ്ര സ്വഭാവം ഉള്ള സംഘടനയുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചിരുന്നതായി വിവരമുണ്ട്. ക്ലാസില്‍ ഹാജര്‍ നില കുറവായതിനാല്‍ കോളേജില്‍ നിന്നും പുറത്താക്കിയിരുന്നു. പിന്നീടാണ് ഇവരെ കാണാതായത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വീട്ടിലെത്തിയിരുന്നു. പിന്നീട് വീട്ടില്‍ നിന്നും ഇറങ്ങുകയായിരുന്നു. അഞ്ജനയുടെ സുഹൃത്ത് ഗാര്‍ഗി പ്രമുഖ സാമൂഹിക പ്രവര്‍ത്തകയുടെ മകളാണ്.
Post a Comment
0 Comments