Type Here to Get Search Results !

Bottom Ad

റമസാന്‍ ഇഅ്തിഖാഫിന് മസ്ജിദുകള്‍ക്ക് ഇളവ് നല്‍കണം: യൂത്ത് ലീഗ്

കാസര്‍കോട് (www.evisionnews.co): റമസാന്‍ മാസത്തില്‍ നിശ്ചിത അകലം പാലിച്ച് മസ്ജിദുകളില്‍ നടത്തേണ്ട ഇഅ്തിഖാഫ് എന്ന ആരാധനയ്ക്ക് വിശ്വാസികള്‍ക്ക് ഇളവ് നല്‍കാന്‍ ഗവണ്‍മെന്റ് തയാറാകണമെന്ന് കാസര്‍കോട് മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സിദ്ധീഖ് സന്തോഷ് നഗറും ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിരയും മുഖ്യമന്ത്രിക്ക് നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടു.

മനുഷ്യന്റ അത്മാവിനുളള ഉത്തേജനം വിശ്വാസത്തിലും ആരാധനയിലും അധിഷ്ഠിതമാണ്. റമസാന്‍ മാസത്തിലെ ഇഅ്തിഖാഫ് മസ്ജിദുകളില്‍ മാത്രം നടത്താന്‍ സാധിക്കുന്ന ഒന്നാണ്. മറ്റു മേഖലകള്‍ക്ക് 

നല്‍കുന്ന അരോഗ്യ നിര്‍ദേശം അംഗീകരിച്ചും ജാഗ്രതയോടും കൂടി മസ്ജിദുകളില്‍ ആരാധന നിര്‍വഹിക്കാന്‍ എല്ലാവരും തയാറാകുന്നതാണ്. മതസംഘടനാ നേതാക്കളെ വിളിച്ച് ചര്‍ച്ചചെയ്ത് മസ്ജിദുകള്‍ തുറന്നു കൊടുക്കാന്‍ തയാറാകണമെന്ന് കാസര്‍കോട് മണ്ഡലം യൂത്ത് ലീഗ് നല്‍കിയ ഹരജിയിലൂടെ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad