Type Here to Get Search Results !

Bottom Ad

നിരോധനാജ്ഞ നിലവിലുണ്ട്: ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ജില്ലാ പൊലീസ്


കാസര്‍കോട് (www.evisionnews.co): കോവിഡ്-19 വൈറസ് പടരാതിരിക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി പിഎസ് സാബു അറിയിച്ചു. ജില്ലയില്‍ ഓറഞ്ച് സോണ്‍ പ്രകാരമുള്ള ലോക് ഡൗണും 144 സിആര്‍പിസി പ്രകാരം നിരോധനാജ്ഞയും നിലവിലുണ്ട്. വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും യഥാവിധി മാസ്‌ക് ധരിക്കണം. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. 

ഒഴിച്ചുകൂടാന്‍ പറ്റാത്ത കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുത്. അടിയന്തര ആസ്പത്രി ആവശ്യങ്ങള്‍ക്കല്ലാതെ ഓട്ടോറിക്ഷ യാത്ര നിരോധിച്ചിട്ടുണ്ട്. 65 വയസിന് മുകളിലും 10 വയസിനും താഴെയുള്ളവരും ചികിത്സക്ക് അല്ലാതെ യാത്രചെയ്യുന്നതും പൊതുസ്ഥലത്ത് വരുന്നതും ഒഴിവാക്കണം. ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളൂ. അഞ്ചു സീറ്റുകളുള്ള കാറില്‍ മൂന്നു പേരും ഏഴ് സീറ്റുള്ള കാറില്‍ അഞ്ചു പേരും മാത്രമെ സഞ്ചരിക്കാവൂ. ഹോട്ട്സ്പോട്ടുകളായ ചെങ്കള, ചെമ്മനാട് പഞ്ചായത്തുകളില്‍ യാതൊരു തരത്തിലുള്ള ഇളവുകളും ബാധകമല്ല. റോഡുകളിലും കടകളിലും മറ്റും കൂട്ടംകൂടി നില്‍ക്കരുത്. ജനങ്ങള്‍ അവരുടെ വീട്ടില്‍ നിന്നും ഏറ്റവും അടുത്തുള്ള കടയില്‍ ചെന്ന് സാധനങ്ങള്‍ വാങ്ങി കഴിവതും വേഗം തിരിച്ച് വീട്ടിലേക്ക് പോകണം.



















Post a Comment

0 Comments

Top Post Ad

Below Post Ad