കാസര്‍കോട് (www.evisionnews.co): ലോക്ഡൗണില്‍ ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന കാസര്‍കോട് നഗരസഭ കമ്മ്യൂണിറ്റി കിച്ചണിനെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന ന്യൂസ് ബ്ലോഗര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കാസര്‍കോട് മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സിദ്ദീഖ് സന്തോഷ് നഗറും ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിരയും ആവശ്യപ്പെട്ടു. നഗരസഭക്കും വനിത കൗണ്‍സിലര്‍ക്കും മുസ്‌ലിം ലീഗിനുമെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഇയാളുടെ രീതിയാണ്.
കാസര്‍കോട്ടെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത പാന്‍പരാഗ് അടക്കമുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ നഗരസഭയുടെ ഗോഡൗണില്‍ നിന്നും മോഷണം പോയതായും വാര്‍ത്തയുണ്ടാക്കിയിരുന്നു. എന്നാല്‍ ഇതുവരെ മുനിസിപ്പല്‍ സെക്രട്ടറിയുടെ ഭാഗത്ത് നിന്നോ ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ ഭാഗത്ത് നിന്നോ പൊലീസില്‍ പരാതി ലഭിച്ചിട്ടില്ല.
ഗോഡൗണിന്റെ ചുമതലയും മോഷണം പോയതിന്റെ ഉത്തരവാദിത്വവും സെക്രട്ടറിക്കും ആരോഗ്യ ഉദ്യോഗസ്ഥര്‍ക്കുമെന്നിരിക്കെ അത് കൗണ്‍സിലര്‍മാരുടെ തലയില്‍ കെട്ടിവെക്കാന്‍ വ്യാജ മാധ്യമ പ്രവര്‍ത്തകന്‍ കാണിക്കുന്ന വ്യഗ്രത ആരെയോ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണെന്നാണ് സംശയിക്കുന്നത്.
സ്ത്രീകള്‍ പാചകം ചെയ്യുന്ന സ്ഥലത്ത് അതിക്രമിച്ചു കയറിയതിനെയാണ് കൗണ്‍സിലര്‍ ചോദ്യം ചെയ്തത്. ഇതിന്റെ പ്രതികാരം തീര്‍ക്കുന്നതിന് വേണ്ടിയാണ് തുടര്‍ച്ചയായി അപവാദ പ്രചാരണം നടത്തുന്നത്. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ വ്യാജ മാധ്യമക്കാരനെതിരെ പരാതികളുണ്ടായിട്ടും നിയമത്തിന്റെ മുന്നിലെത്തുന്നില്ലെന്നും മണ്ഡലം യൂത്ത് ലീഗ് മുന്നറിയിപ്പ് നല്‍കി.
Post a Comment
0 Comments