Type Here to Get Search Results !

Bottom Ad

നിയന്ത്രണങ്ങളോടെ സര്‍വീസ് നടത്തിയാല്‍ നിലവിലുള്ള നഷ്ടം ഇരട്ടിപ്പിക്കുമെന്ന് സ്വകാര്യ ബസുടമകള്‍


ദേശീയം (www.evisionnews.co): ലോക് ഡൗണില്‍ നിയന്ത്രണങ്ങളോടെ ബസ് സര്‍വീസ് നടത്തില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍. ഭാഗീക സര്‍വീസുകള്‍ നിലവിലുള്ള നഷ്ടം ഇരട്ടിപ്പിക്കുമെന്നാണ് സ്വകാര്യ ബസുടമകളുടെ വാദം. സര്‍വീസ് നടത്താന്‍ കഴിയില്ലെന്ന കാര്യം ബസ് ഉടമകള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ബസുടമകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഗതാഗത വകുപ്പ് മുഖ്യമന്ത്രിയുടെ പരിഗണനക്ക് വിട്ടിരിക്കുകയാണ്. നിരക്ക് കൂട്ടാതെ മറ്റ് ഇളവുകളിലൂടെ പ്രതിസന്ധി പരിഹരിക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് നിയന്ത്രണങ്ങളുമായി ബസോടിക്കാനില്ലെന്ന് നിലപാടിലേക്ക് ബസുടമകള്‍ എത്തിയിരിക്കുന്നത്.

70ശതമാനം സ്വകാര്യ ബസ്സുടമകളും ഒരു വര്‍ഷത്തേക്ക് സര്‍വ്വീസ് നിര്‍ത്തിവക്കുന്നതിന് ജിഫോം അപേക്ഷ നല്‍കിയിട്ടുണ്ട്. 12,000- ത്തോളം സ്വകാര്യ ബസ്സുകളാണ് സംസ്ഥാനത്ത് സര്‍വീസ് നടത്തിയിരുന്നത്. ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ എല്ലാ ബസുകളും സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. ലോക് ഡൗണില്‍ തീര്‍ന്നാലും കുറച്ച് കാലത്തേക്ക് യാത്രക്കാര്‍ ബസുകളില്‍ കയറാന്‍ വിമുഖത കാണിക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad