ദേശീയം (www.evisonnews.co): കോവിഡ് വ്യാപനം കണ്ടെത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സേതു ആപ്പില്‍ സുരക്ഷാ വീഴ്ചയുണ്ടെന്ന് ഫ്രഞ്ച് ഹാക്കര്‍ എലിയട്ട് ആന്‍ഡേഴ്‌സണ്‍. ആപ് ഹാക്ക് ചെയ്യാന്‍ ശ്രമിച്ച ശേഷമാണ് എലിയട്ട് ആന്‍ഡേഴ്‌സണ്‍ സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടിയത്. ഫ്രഞ്ച് ടെലിവിഷന്‍ ഷോക്കു നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
നേരത്തെ ആരോഗ്യസേതു ആപ്ലിക്കേഷനില്‍ ചില സുരക്ഷ പ്രശ്‌നങ്ങളുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സംശയം പ്രകടിപ്പിച്ചിരുന്നു. സാങ്കേതികവിദ്യ നമ്മെ സുരക്ഷിതമാക്കും. എന്നാല്‍, ജനങ്ങളെ അവരുടെ അനുവാദമില്ലാതെ നിരീക്ഷിക്കുന്നതിനുള്ള പരിഷ്‌കൃത സംവിധാനമാണ് ആരോഗ്യ സേതുവെന്നായിരുന്നു രാഹുലിന്റെ അഭിപ്രായം. ഇത് ശരിവക്കുകയാണ് എലിയട്ട് ആന്‍ഡേഴ്‌സണ്‍.
അതേസമയം, ആരോഗ്യ സേതു ആപ്പില്‍ സുരക്ഷാ വീഴ്ചയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടു. ഉപയോക്താവിന്റെ ഡാറ്റ സൂക്ഷിക്കുന്നത് സുരക്ഷിത സര്‍വറില്‍ ആണെന്നും കേന്ദ്രം വ്യക്തമാക്കി. ഇതിനിടെ, വിവരങ്ങള്‍ സുരക്ഷിതമാണോയെന്നറിയാന്‍ എത്തിക്കല്‍ ഹാക്കിങ് നടന്നുവെന്നും കേന്ദ്രം സമ്മതിച്ചു.
Post a Comment
0 Comments