കാസര്‍കോട് (www.evisionnews.co): ലോക്ക് ഡൗണ്‍ കാരണം തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ ഓട്ടോ തൊഴിലാളികള്‍. 13ന് വീട്ടുമുറ്റത്ത് 'കുടുംബ പട്ടിണി സമരം' നടത്തുമെന്ന് എസ്.ടി.യു മോട്ടോര്‍ ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ഷരീഫ് കൊടവഞ്ചി അറിയിച്ചു.
ഓട്ടോ തൊഴിലാളി മേഖലയിലെ പട്ടിണിയും പ്രയാസങ്ങളും നിരവധി തവണ അധികാരികളുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും അനുഭാവപൂര്‍വം ത്വരിത നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.
മുഴുവന്‍ ഓട്ടോ തൊഴിലാളികളെയും കോവിഡ് പ്രോട്ടോകോള്‍ പ്രാകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സര്‍വീസ് നടത്താന്‍ അനുവദിക്കുക, മുഴുവന്‍ ഓട്ടോ തൊഴിലാളികള്‍ക്കും അടിയന്തര സഹായമായി പതിനായിരം രൂപ സര്‍ക്കാര്‍ അനുവദിക്കുക, സമഗ്ര മോട്ടോര്‍ തൊഴിലാളി പാക്കേജ് പ്രഖ്യപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ലോക്ഡൗണ്‍ പ്രോട്ടോകോള്‍ പാലിച്ച് പട്ടിണിയിലായ കുടുംബാംഗങ്ങളോടൊപ്പം ഓട്ടോ തൊഴിലാളിയുടെ വീട്ടുമുറ്റത്ത് സമരം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments