കാസര്‍കോട് (www.evisionnews.co): കെഎസ്‌യു സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം അന്യസംസ്ഥാനങ്ങളില്‍ അകപ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികളെയും കേരളീയരെയും നാട്ടിലെത്തിക്കാനും തിരികെ വരാന്‍ പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി തിരികെ എത്തിക്കാനും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുക എന്ന ആവശ്യങ്ങളുമായി നടത്തുന്ന നില്‍പ്പ് സമരം പയ്യന്നൂര്‍ മണ്ഡലത്തില്‍ ഏഴ് കേന്ദ്രങ്ങളില്‍ നടന്നു.
പയ്യന്നൂര്‍ താലൂക്ക് ഓഫീസ്, പെരിങ്ങോം പോസ്റ്റ് ഓഫീസ്, പാടിയോട്ടുചാല്‍ പോസ്റ്റ് ഓഫീസ്, ചെറുപുഴ ബി.എസ്.എന്‍.എല്‍ ഓഫീസ്, പ്രാപ്പൊയില്‍ പോസ്റ്റ് ഓഫീസ്, മാതമംഗലം പോസ്റ്റ് ഓഫീസ്, കരിപ്പാല്‍ പോസ്റ്റ് ഓഫീസ് തുടങ്ങിയവയായിരുന്നു സമരകേന്ദ്രങ്ങള്‍. കെഎസ്‌യു പയ്യന്നൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ആകാശ് ഭാസ്‌കരന്‍, ജില്ലാ സെക്രട്ടറി നവനീത് നാരായണന്‍, അര്‍ഷാദ് കവ്വായി, ചാള്‍സ് സണ്ണി, ഹരികൃഷ്ണന്‍ എംആര്‍, ജോയല്‍ മാത്യു, വൈഷ്ണവ് വിജയന്‍, അശ്വിന്‍ പാണപ്പുഴ, അക്ഷയ് കരിപ്പാല്‍ എന്നിവര്‍ പല കേന്ദ്രങ്ങളിലായി സമരത്തിന് നേതൃത്വം നല്‍കി.
Post a Comment
0 Comments