Type Here to Get Search Results !

Bottom Ad

പ്രവാസികളുടെ മടക്കം ഈ ആഴ്ച: ആദ്യം നാട്ടിലെത്തുക മാലദ്വീപില്‍ കുടുങ്ങിയവര്‍


ദേശീയം (www.evisionnews.co): കോവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ മടക്കത്തിന് കേന്ദ്രം പച്ചക്കൊടി കാട്ടിയതോടെ ഒഴിപ്പിക്കല്‍ ദൗത്യം ആദ്യം തുടങ്ങുന്നത് മാലദ്വീപില്‍ നിന്ന്. 200 പേരുടെ ആദ്യ സംഘത്തെ ഈ ആഴ്ച തന്നെ മാലദ്വീപില്‍ നിന്ന് കൊച്ചിയിലെത്തിക്കും. മാലിദ്വീപില്‍ നിന്നുള്ള സംഘത്തെ കപ്പല്‍മാര്‍ഗ്ഗം ഉപയോഗിച്ച് കൊച്ചിയിലെത്തിക്കുക. പ്രവാസികാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ച് ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്.

മാലദ്വീപില്‍ കുടുങ്ങിയ 200ഓളം ഇന്ത്യന്‍ പൗരന്മാരെയാണ് ആദ്യഘട്ടത്തില്‍ രാജ്യത്തേക്ക് തിരികെ കൊണ്ടു വരുന്നത്. കൊച്ചിയിലേക്കാകും മാലിദ്വീപില്‍ നിന്നുള്ള ഇന്ത്യക്കാരെ എത്തിക്കുക. മാലിദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് കടല്‍മാര്‍ഗമെത്താന്‍ 48 മണിക്കൂര്‍ സമയമെടുക്കും. 14 ദിവസം ഇവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചതിന് ശേഷമായിരിക്കും നാടുകളിലേക്ക് എത്തിക്കുക. ഈ ആഴ്ച അവസാനത്തോടെ പ്രവാസികളെ എത്തിക്കാനുള്ള നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ഗണനാ ക്രമത്തിലാകും എത്തിക്കുകയെന്നാണ് വിവരം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad