കാസര്‍കോട് (www.evisionnews.co): കോവിഡ്-19 പശ്ചാത്തലത്തില്‍ ജില്ലയില്‍ 144 സിആര്‍പിസി പ്രകാരം നിരോധനാഞ്ജ നിലവിലുണ്ടെന്നും ജില്ലയിലെ ഹോട്ട്സ്പോര്‍ട്ട് മേഖലകളില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്നും ജില്ലാ പോലീസ് മേധാവി പിഎസ് സാബു അറിയിച്ചു.
നിലവിലുള്ള നിയന്ത്രണങ്ങള്‍ മറികടന്ന് നിരവധി പേര്‍ പുറത്തിറങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇന്നു മുതല്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ പുറത്തിറങ്ങുകയാണെങ്കില്‍ അത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും കേസെടുക്കുമെന്നും എസ്പി പറഞ്ഞു.
കാസര്‍കോട് നഗരസഭ, ചെങ്കള, ചെമ്മനാട്, മുളിയാര്‍, മൊഗ്രാല്‍ പുത്തൂര്‍, അജാനൂര്‍, ഉദുമ ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ് കാസര്‍കോട് ജില്ലയിലെ നിലവിലെ ഹോട്സ്പോട്ടുകള്‍. ഇവിടങ്ങളില്‍ നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി മെയ് 17വരെ തുടരും.
Post a Comment
0 Comments