കാസർകോട്: (www.evisionnews.co) ലോക് ഡൗൺ കാരണം നിലച്ച് പോയ പത്ത്, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മെയ് 21നും 29 നും ഇടയിൽ പൂർത്തീകരിക്കാനുള്ള നടപടിക്രമങ്ങൾ പൊതു വിദ്യഭ്യാസ വകുപ്പ് ഒരുക്കും. പൂർത്തിയായ പരീക്ഷകളുടെ മൂല്യ നിർണ്ണയം മെയ് 13 ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വർത്താ സമ്മേളനത്തിൽ അറിയിച്ചു.
പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിലെ 81609 അധ്യാപകർക്ക് അധ്യാപക പരിശീലനം ഓൺലൈനായി ലോക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് ആരംഭിച്ചിരുന്നു.ഇത് പൂർത്തിയാക്കും. സ്കൂളുകൾ തുറക്കാൻ വൈകുന്ന സാഹചര്യമുണ്ടായാൽ ജൂൺ ഒന്ന് മുതൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പഠന പരിപാടി വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. ഇതിന് പുറമെ വെബിലും, മൊബൈലിലും സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Post a Comment
0 Comments