ഉപ്പള (www.evisionnews.co): മഞ്ചേശ്വരത്ത് അടച്ചിട്ട വീട്ടില്‍ നിന്ന് 35 പവന്‍ സ്വര്‍ണം മോഷണം പോയി. ഉദ്യാവരത്തെ നവീന്‍ ചന്ദ്രയുടെ വീട്ടിലാണ് മോഷണം നടന്നത്. മാല, വള, നെക്ലൈസ് തുടങ്ങി 35ല്‍പരം പവന്‍ സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. നവീന്‍ചന്ദ്ര വിദേശത്താണ്. ഇയാളുടെ ഭാര്യ മമതയും രണ്ടു മക്കളും മാത്രമാണ് വീട്ടില്‍ താമസം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമീപത്തെ കുടുംബ വീട്ടിലായിരുന്നു ഇവരുടെ താമസം. ബുധനാഴ്ച രാവിലെയോടെ വീട്ടിലെത്തിയപ്പോഴാണ് വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments