കാസര്‍കോട് (www.evisionnews.co): വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു കടന്ന പ്രതി അറസ്റ്റില്‍. എരിയാല്‍ സ്വദേശി അജ്മലാ (21)ണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് സംഭവം.
ഉളിയത്തടുക്ക എസ്പി നഗറില്‍ വാഹനപരിശോധനയിലുണ്ടായിരുന്ന വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലെ പിലിക്കോട് കാലിക്കടവിലെ സനോജി (29)നാണ് പരിക്കേറ്റത്. തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ പോലീസുകാരനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ യുവാവിനെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പോലീസിനെ ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞ പ്രതിയെ കൂടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വിദ്യാനഗര്‍ സ്റ്റേഡിയത്തിനടുത്താണ്് പിടിയിലായത്. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്.
Post a Comment
0 Comments