കാഞ്ഞങ്ങാട് (www.evisionnews.co): തെങ്ങുമുറിക്കുന്നതിനിടെ തെങ്ങ് ദേഹത്തു വീണ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. അജാനൂര്‍ ക്രസന്റ് സ്‌കൂളിനു സമീപത്തെ ഗോപാലന്റ പറമ്പിലെ തെങ്ങുമുറിച്ചു മാറ്റാനായി സഹായത്തിന് വന്ന ഹരികൃഷ്ണന്‍ (21) ആണ് മരിച്ചത്. തെങ്ങ് മുറിച്ചിടുന്നതിനിടെ കയര്‍ പിടിച്ചുനിന്ന ഹരികൃഷ്ണന്‍ തെങ്ങിന്റെ മുറിഞ്ഞ കഷ്ണം നിലത്തു വീഴുന്നതു കണ്ടയുടന്‍ ഓടാന്‍ ശ്രമിക്കുന്നതിനിടെ ഓല തടഞ്ഞു വീഴുകയും അവശേഷിച്ച തെങ്ങുതടി ദേഹത്തേക്ക് പതിക്കുകയുമായിരുന്നു. അബോധാവസ്ഥയിലായ ഹരികൃഷ്ണനെ നാട്ടുകാര്‍ കാഞ്ഞങ്ങാട് സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊളവയല്‍ സാബിറ ക്വാര്‍ട്ടേഴ്‌സില്‍ ആറു വര്‍ഷമായി താമസിക്കുന്ന തമിഴ്‌നാട് കിള്ളിക്കുറുച്ചി സ്വദേശി ബാലു- പഴനിയമ്മ ദമ്പതികളുടെ മകനാണ്. ലോക്ക്ഡൗണിനു മുമ്പേ മാതാപിതാക്കളെ കാണാനാണ് ഹരികൃഷ്ണന്‍ കേരളത്തിലെത്തിയത്. തമിഴ്‌നാട്ടില്‍ എഞ്ചിനീയറിംഗിന് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ഏക സഹോരന്‍ അജിത്ത്കുമാര്‍.
Post a Comment
0 Comments