കാസര്‍കോട് (www.evisionnews.co): കോവിഡ് മഹാവ്യാധി കാരണം നിര്‍ത്തി വെച്ച എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷ വീണ്ടും നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ കാസര്‍കോകട് ജില്ലയില്‍ എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷ എഴുതേണ്ട യതീംഖാനകളിലും മറ്റു ബോര്‍ഡിംഗുകളിലും പഠിക്കുന്ന കര്‍ണാടകത്തില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികളുണ്ട്. ഈ സാഹചര്യത്തില്‍ വീട്ടില്‍ നിന്ന് കേരളത്തിലെ നമ്മുടെ ജില്ലയിലെ പരീക്ഷ കേന്ദ്രത്തിലക്ക് വരുന്നത് അവരെ സംബന്ധിച്ച് ഏറെ പ്രയാസകരമായ കാര്യമാണ്. പരീക്ഷ എഴുതാന്‍ സാധിക്കാത്ത സാഹചര്യം വന്നാല്‍ ഈ സമയത്ത് മാനസികമായി വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നത് മാത്രമല്ല അവരുടെ വിലപ്പെട്ട ഒരു വര്‍ഷം കൂടി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും. ആയതിനാല്‍ അവരെ നമ്മുടെ ജില്ലയില്‍ പ്രവേശിപ്പിച്ചു പരീക്ഷ എഴുതുവാനും തിരിച്ചു അവരുടെ നാടുകളില്‍ എത്തിക്കുവാനുമുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ എന്നിവര്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Post a Comment
0 Comments