കുമ്പള (www.evisionnews.co): കുടിവെള്ള വിതരണം നടത്തുന്ന മിനി ടെമ്പോയും എക്സൈസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ആള്‍ട്ടോ കാറും കൂട്ടിയിടിച്ച് മൂന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ട് മണിയോടെ ദേശീയ പാതയില്‍ കുമ്പള ബദര്‍ ജുമാമസ്ജിദിന് മുന്നിലായിരുന്നു അപകടം. ഹൊസങ്കടി വാമഞ്ചൂര്‍ എക്സൈസ് ചെക്ക്പോസ്റ്റ് പ്രിവന്റീവ് ഓഫീസര്‍ തൃക്കരിപ്പൂരിലെ വി. ബാബു(48), സിവില്‍ ഓഫീസര്‍മാരായ ചെറുവത്തൂരിലെ നിത്യാസ്(38), മാലക്കുന്നിലെ ജനാര്‍ദ്ദനന്‍(48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുമ്പള ജില്ലാ സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്യൂട്ടി കഴിഞ്ഞ് കാസര്‍കോട് ഭാഗത്തേക്ക് പോകുന്നതിനിടെ വാഹനം അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Post a Comment
0 Comments