കാസര്‍കോട് (www.evisionnews.co): രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മറുനാടന്‍ മലയാളികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതില്‍ കേരള സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥക്കെതിരെ ജില്ലയിലെ മുസ്്‌ലിം ലീഗ് ജനപ്രതിനിധികള്‍ മഞ്ചേശ്വരം തലപ്പാടിയിലെ കേരള- കര്‍ണാടക അതിര്‍ത്തിയില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ ട്രൈന്‍, ബസ് അടക്കമുള്ള വാഹന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി എത്രയും വേഗം കേരളത്തിലേക്ക് തിരിച്ചെത്തിക്കുന്നതിനായി സര്‍ക്കാര്‍ പ്രസ്ഥാനകള്‍ നിര്‍ത്തി ക്രിയാത്മകമകമായ നടപടികള്‍ കൈകൊള്ളണമെന്ന് സമരം ആവശ്യപ്പെട്ടു.
മറ്റു സംസ്ഥാനങ്ങള്‍ അവരുടെ നാട്ടുകാരെ കേരളത്തില്‍ നിന്ന് ട്രെയിനിലും മറ്റും കൊണ്ടുപോവുമ്പോള്‍ മലയാളികള്‍ മറ്റു സംസ്ഥാനങ്ങളില്‍ ദുരിതത്തിലാണ്. അന്യസംസ്ഥാനത്ത് കുടുങ്ങി കിടക്കുന്നവരെ തിരിച്ചെത്തിക്കുന്നതിനായി കേരള സര്‍ക്കാര്‍ തയാറാക്കിയ കോവിഡ് ജാഗ്രത എന്ന സൈറ്റിലും നിരവധി പ്രശ്‌നങ്ങളാണുള്ളത് ഗ്രൂപ്പായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പകുതി പേര്‍ക്ക് അനുമതി കൊടുക്കുകയും മറ്റുള്ളവര്‍ക്ക് അപ്രൂവല്‍ ലഭിക്കാതിരിക്കുകയും മിക്ക സമയങ്ങളിലും സൈറ്റ് പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്ന തടക്കമുള്ള ബുദ്ധിമുട്ടുകള്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ വല്ലാതെ മനോവിഷമത്തിലാണ്.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. എംസി ഖമറുദ്ദീന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫ്, മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് അസീസ് ഹാജി, കെ.എം അബ്ദുല്‍ ഖാദര്‍, അബ്ദുല്ല ഗുഡ ഗിരി, മുഖ്താര്‍ മഞ്ചേശ്വരം, ബി.എം മുസ്തഫ, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ ഉദ്യാവര്‍, സഅദ് അംഗടിമുഗര്‍, സിദ്ധീഖ് മഞ്ചേശ്വരം പ്രസംഗിച്ചു.
Post a Comment
0 Comments