കാസര്‍കോട് (www.evisionnews.co): പരപ്പയില്‍ ആദൂര്‍ പൊലീസിന്റെ അഴിഞ്ഞാട്ടം. തിങ്കളാഴ്ച ഉച്ചക്ക് പരപ്പയില്‍ കടയില്‍ അവശ്യസാധനങ്ങള്‍ വാങ്ങാനെത്തിയവരെ അസഭ്യം പറഞ്ഞ പൊലീസ് സമീപത്തെ ഹോട്ടലില്‍ കയറി മേശകളും കസേരകളും തല്ലിത്തകര്‍ത്തു. തൊട്ടപ്പുറത്ത് നാലു വീട്ടുകാര്‍ കുടിവെള്ളമായി ഉപയോഗിക്കുന്ന കിണറിലേക്ക് നശിപ്പിച്ച കസേരകളുടെ അവശിഷ്ടവും മറ്റും വലിച്ചെറിഞ്ഞു.
ക്രമസമാധാനം പാലിക്കേണ്ട പൊലീസ് ഗുണ്ടായിസം കാണിച്ച് നാട്ടില്‍ ഭീതി പരത്തുന്നത് പ്രതിഷേധര്‍ഹമാണെന്നും ഇത്തരം പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുസ്്‌ലിം ലീഗ് ദേലംപാടി പഞ്ചായത് പ്രസിഡന്റ് ബഷീര്‍ പള്ളങ്കോട് ആവശ്യപ്പെട്ടു.
Post a Comment
0 Comments