കാഞ്ഞങ്ങാട് (www.evisionnews.co): അരയി പുഴയില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. നിലാങ്കര കളത്തിങ്കാലിലെ രാജന്റെ മകന്‍ മകന്‍ റിപിന്‍ രാജ് (17)ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് ഇവര്‍ കുളിക്കാന്‍ പോയത്. കൂട്ടുകാരുടെ ബഹളം കേട്ടാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. നിലവിളി കേട്ടെത്തിയ പരിസരവാസിയായ രാജീവനാണ് റീപിനെ പുറത്തെടുത്തത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. ഹൊസ്ദുര്‍ഗ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. അമ്മ: ബിന്ദു സഹോദരി: റിയ രാജ്.
Post a Comment
0 Comments