കാസര്‍കോട് (www.evisionnews.co): അടുത്ത മൂന്നു മണിക്കൂറില്‍ കാസര്‍കോട് ഉള്‍പ്പടെ എട്ടു ജില്ലകളില്‍ കനത്ത മഴയ്ക്കും ഇടിമിന്നലും സാധ്യത. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, തൃശൂര്‍, തിരുവനന്തപുരം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഉച്ചക്ക് മൂന്നു മണിക്കാണ് ഇതു സംബന്ധിച്ച വിവരം പുറപ്പെടുവിപ്പിച്ചത്.
Post a Comment
0 Comments