Type Here to Get Search Results !

Bottom Ad

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമില്ല: മേയ് 26 മുതല്‍ നടക്കും

Top Post Ad


തിരുവനന്തപുരം (www.evisionnews.co): സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച തീയതി പ്രകാരം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേയ് 26 മുതല്‍ 30 വരെ അവശേഷിക്കുന്ന പത്താം ക്ലാസ്, ഹയര്‍ സെക്കന്ററി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്തും.

മുന്‍ നിശചയിച്ച ടൈംടേബിള്‍ പ്രകാരം തന്നെയായിരിക്കും പരീക്ഷകളെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ആവശ്യമായ ഗതഗത സൗകര്യം ഒരുക്കും. പരീക്ഷ മാറ്റിവെച്ചിരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

Below Post Ad

Post a Comment

0 Comments